ഒരു ദിവസം നല്‍കിയ പാഠം
ഇന്ന് ജൂലൈ ഇരുപതാം തീയതി തിങ്കളാഴ്ച , പതുവുപോലെ രാവിലെ ഓഫീസ്സില്‍ എത്തിയ എനിക്ക് അല്‍പ്പം കഴിയും മുന്പേ എന്‍റെ അടുത്ത ഒരു സുഹൃത്തിന്റെ കാള്‍ മൊബൈലില്‍ വന്നു , ഔദ്യോധികമായി കിട്ടിയ സുഹൃതെന്കിലും ഏറെ ഔപചാരികതകള്‍ ഇല്ലാത്ത തുറന്ന സൌഹൃദം , ഫോണ്‍ എടുത്ത ഉടനെ അദ്ദേഹം ചോദിച്ചു ,
-എവിടെയുണ്ട് ഇപ്പോള്‍
ഞാനോ ഇപ്പൊ ഓഫീസ്സില്‍ യേത്തിയാതെ ഉള്ളു ഏട്ട
-എടൊ മോളുടെ നില ഇത്തിരി കൂടുതലാ ഇന്ന് രണ്ടു കുപ്പി ബ്ലെടട് കൂടി വേണമല്ലോ ആരേലും ഉണ്ടോ ?
നമുക്കൊപ്പിക്കാം ഏതാ ഗ്രൂപ്പ് ?
-ഗ്രൂപ്പ് ഏതായാലും മതി മോള്‍ക്ക് പ്ലേട്ട്ലെട് മാത്രം വേര്‍തിരിച്ചാണ് കുത്തി വെക്കുക്ക
അപ്പൊ പിന്നെ ഞാന്‍ വന്നാ പോരെ ?
-ഓ മതി ഇയാള് അവസാനം കൊടുത്തിട്ടിപ്പോള്‍ ആറു മാസ്സമായോ
പിന്നെ ഇപ്പൊ എട്ടോ ഒന്‍പതോ മാസ്സമായി ഞാന്‍ ദാ വരുന്നു ,
എന്നുപറഞ്ഞ് ആ കാള്‍ അവസാനിപ്പിച്ചു , വേഗം കമ്പനി ഡ്രൈവെരിനെ വിട്ടു തരാന്‍ എം ഡി യോട് അനുമതി തേടി , ബാലന്‍ അതാണ് ഞങ്ങളുടെ കമ്പനി ഡ്രൈവെരിന്റെ പേര് , ഞാന്‍ റീജിയണല്‍ ക്യാന്‍സര്‍ സെന്റെറില്‍ എത്തുമ്പോള്‍ അദ്ദേഹം എന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു , കാറിന്റെ താക്കോല്‍ നല്‍കി പാര്‍ക്ക് ചെയ്യാന്‍ ഏല്‍പ്പിച്ചിട്ട് കാത്തു നില്‍ക്കാം എന്നേട്ട സുഹൃത്തിനെ തിരഞ്ഞു ഞാന്‍ രക്ത ബാന്കിലേക്ക് പോയി ....
എങ്ങും നിരാശയുടെ പ്രതിരൂപങ്ങലായ കുറെ മനുഷ്യര്‍ എന്തിലോ പ്രതീക്ഷ അര്‍പ്പിച്ചു കാത്തിരിക്കുന്നു എന്‍റെ സുഹൃതിന്റെതുല്‍പ്പാടെ വേറിട്ട ഒരു മുഖം പോലും അവിടെ ഞാന്‍ കണ്ടില്ല , പരിശോധനകള്‍ക്കും പൂരിപ്പിക്കലുകള്‍ക്കും ശേഷം എന്‍റെ ഊഴം വന്നെത്തി , എന്‍റെ ശരീരത്തില്‍ അധികമുള്ള ഒന്ന് മറ്റൊരാള്‍ക്കായി സന്ചിയിലേക്ക് ഊറ്റി നല്‍കവേ ശീതികരിച്ച മുറിയിലെ മരവിപ്പില്‍ മനസ്സ് അതിലേറെ മരവിപ്പിക്കുന്ന ആ കാഴ്ച ഞാന്‍ കണ്ടു ...
ആ ഗ്ലാസ്സിനപ്പുറത്തെ ഇടനാഴിയിലൂടെ നടന്നു നീങ്ങുന്ന ഒരമ്മ പിഞ്ചു തുടങ്ങിയ ബ്ലൌസും നിറം മങ്ങി തുടങ്ങിയ സാരിയുമാണ് വേഷം , ഒപ്പം നാലോ അഞ്ചോ വയസ്സുള്ള ഒരു പിഞ്ചു ബാലിക വളരെ ദൈന്യതയോടെ ഒപ്പം നടക്കുന്നു അവളുടെ മുഖത്തേക്ക് ഒന്നേ എനിക്ക് നോക്കാന്‍ കഴിഞ്ഞുള്ളൂ , എന്‍റെ കണ്ണ് നിറഞ്ഞു വന്നു , രേടിയെഷന്‍ ചികില്സയാലാവനം മുടികളൊക്കെ പൊഴിഞ്ഞു വികൃതമായ തലയില്‍ ഒരു കീറ പഴംതുണി കെട്ടി വെച്ചിരിക്കുന്നു , ഉടനെ ഇറങ്ങി ചെന്ന് വിവരങ്ങള്‍ തിരക്കാനോ ഒന്നും കഴിയുന്ന അവസ്തയിലായിരുന്നില്ലല്ലോ അപ്പോള്‍ ഞാന്‍ , എന്‍റെ മനസ്സ് ആ മുറിയില്‍ നിന്നും പുറത്തു ചാടാന്‍ വെപ്രാളപ്പെടുകയാരുന്നു , ആ കുരുന്നിനെ ഒന്ന് ആശ്വസിപ്പിക്കാന്‍ എന്നാലാവുന്നതുപോലെ എന്തെകിലും സഹായം അവര്‍ക്ക് ചെയ്യാന്‍ , രക്തം നല്‍കിയശേഷം എന്നെ കുറെ നേരം അവിടെ പിടിച്ചു ഇരുതിയില്ല്ലായിരുന്ണേല്‍ ഞാന്‍ അവര്‍ക്കൊപ്പം ഓടിയെത്തി ഒരു നല്ല ഉടുപ്പും തൂവാലയും എങ്കിലും ആ കുരുന്നിന്നു വാങ്ങി നല്‍കുമായിരുന്നു , കഴിഞ്ഞില്ല ഒന്നും കഴിഞ്ഞില്ല , നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി എന്നെ അവര്‍ പുറത്തു വിട്ടപ്പോള്‍ ഞാന്‍ കുറെ തിരഞ്ഞു അപ്പോഴേക്കും ആ അമ്മയും മകളും ആള്‍കൂട്ടത്തില്‍ അലിഞ്ഞു കഴിഞ്ഞു ...
സുഹൃത്തിന്റെ നാലുവയസ്സുകാരിയായ രക്താര്‍ബുദ ബാദിതയെ കാണാന്‍ കീമോ തെറാപ്പി റൂമിന് അടുത്ത് എത്തിയതും അവിടെ കണ്ട മുഖങ്ങള്‍ ആവട്ടെ പ്രതീക്ഷ പോലും നശിച്ച വെറും പേക്കോലങ്ങള്‍ , മുമ്പ് കണ്ടതിനേക്കാളും ബീവല്സവും ഭയാനകവുമായ കാഴ്ച , എനിക്ക് എങ്ങോട്ടെങ്കിലും രെക്ഷപെടനമെന്നും മരണത്തിന്റെ മണമുള്ള ഈ നീ നശിച്ച സ്ഥലത്തേക്ക് ഇനി ഒരിക്കലും വരില്ലെന്നും തീരുമാനിച്ചു തിരികെ നടന്നെങ്കിലും , കഴിയുന്നില്ല അവിടെ വീണ്ടും പോകണമെന്നും നമ്മളാല്‍ കഴിയുന്ന സഹായം ആവശ്യമുള്ളവര്‍ക്ക് ചെയ്തു കൊടുക്കേണം , അതാണ് ശരി അതാണ് വേണ്ടതെന്ന് എന്നില്‍ തിരിച്ചരിവുലവാക്കാന്‍ ഒരു പക്ഷെ മഹാനായ ഈശ്വരന്‍ എനിക്ക് തന്ന അവസരമാണ് അതെന്നു ഞാന്‍ മനസ്സിലാക്കുന്നു ....
പ്രിയരേ എവിടെ നിന്ന് തുടങ്ങണം എങ്ങനെ തുടങ്ങണം എന്ന് എനിക്കറിയില്ല , അറിയാവുന്നവര്‍ ഒന്ന് പറഞ്ഞു താ , ഞാന്‍ എന്താണ് ചെയ്യേണ്ടത് ? ഒപ്പം കൂടാന്‍ താല്പര്യമുള്ളവര്‍ക്കും സ്വാഗതം !
പണമുള്ളവന് മാത്രമെ ഭൂമിയില്‍ ജീവിക്കാന്‍ അഥവാ ജീവിതം നീട്ടികിട്ടാനുള്ള ചികില്‍സക്ക് അര്‍ഹതയുല്ലോ ? ചിന്ടിക്കുവിന്‍ കൂട്ടരേ ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം എല്ലാവര്ക്കും തുല്യമല്ലേ ? അപ്പൊ പണം ജീവന് അഥവാ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന് വിലങ്ങു തടിയാവുന്നവരെ നമ്മള്‍ക്ക് കൂട്ടായി സഹായിക്കാന്‍ കഴിയില്ലേ ? എന്നോടൊപ്പം ഈ യെജ്നത്തില്‍ കൂടാന്‍ ആരുമില്ലേ ?
ഒരു കാര്യാം കൂടി ഇത്തരത്തില്‍ കഷ്ട്ടപെടുത്ത ഒരു രോഗം ക്യാന്‍സര്‍ അല്ലാതെ മറ്റൊന്നില്ല അപ്പോള്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും ?
Labels: വ്യത്യസ്തമായ ഒരു അനുഭവ പാഠം

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home