ഒരു ദുരനുഭവത്തെ കുറിച്ച് ...

പ്രിയരേ , മനുഷ്യാനായി ജീവിക്കുന്ന ഏവര്ക്കുമ് എപ്പോഴെങ്കിലും ഒക്കെ ആരില്‍നിന്നെന്കിലും ഒഴിവാക്കലുകള്‍ തീര്‍ച്ചയായും അനുഭവിചിട്ടുണ്ടാവും , എന്‍റെ അത്തരം ഒരു ദുരനുഭവത്തെ കുറിച്ചാണ് ഇവിടെ പറയുന്നതു .
ഏതാണ്ട് ഒന്നരവര്‍ഷ കാലമായി ഞാന്‍ ജോലി സംബന്ദമായി തറവാട്ടില്‍ നിന്നും മാറി അനന്തപുരിയില്‍ ഒരു വാടക വീട്ടിലാണ് താമസ്സം . വാടക വീട് സൌക്കര്യപെടുത്തി തന്നത് എന്‍റെ ഏട്ടവുമ് അടുത്ത ബന്ധുവും എന്‍റെ പിതാവിനോളം തന്നെ ബഹുമാനിക്ക പെടെണ്ടതുമായ വ്യക്തിയും . ആദ്ദേഹത്തിന്റെ വീട്ടിന്റെ തൊട്ടടുത്ത വീടാണ് ഇതു . അതും അദ്ധേഹത്തിന്റെ ഏട്ടവുമ് അടുത്ത സുഹൃത്തും മനസാക്ഷി സൂക്ഷിപ്പുകാരനുമാണ് വീട്ടുടമ . ഈ വീട് ലഭിച്ചത് ജോലി കഴിഞ്ഞു മിക്കപ്പോഴും വൈകി എത്തുന്ന എന്നെ കുറച്ചൊന്നുമല്ല ആശ്വസിപ്പിച്ചത് . അദ്ദേഹത്തിന്റെ വീട്ടില്‍ ഭാര്യയും ഇനി ഒരു ഇളയ മകളും കൂടി ഉണ്ട് . ഈ വന്ന കാലമത്രയും ഒരു വീട് പോലെ ആണ് ഞങ്ങള്‍ ഇരു കുടുംബങ്ങളും കഴിഞ്ഞു പോന്നത് .
അദ്ധേഹത്തിന്റെ ഇളയ മകള്‍ എന്‍റെ ഒരു "അനിയത്തി" പോലെ അല്ല അനിയത്തി തന്നെ ആയിരുന്നു ഒരു സഹോദരന്റെ സ്നേഹവും സ്വാതന്ത്ര്യങ്ങളും കരുതലും ഞാന്‍ ഇക്കാലമത്രയും എല്ലാ അര്‍ത്ഥത്തിലും നല്‍കി പോന്നു , കൂടാതെ അവള്‍ എനിക്ക് നല്ല ഒരു സ്ത്രീ സുഹൃത്ത് കൂടെ ആയിരുന്നു എന്ന വസ്തുത കൂടി പറയാതെ വയ്യ . എന്‍റെ കുടുംബത്തിന്റെ അറിവോടും സമ്മതത്തോടും എനിക്ക് ചെയ്യാവുന്ന എളിയ സാമ്പത്തിക സഹായങ്ങളും ഞാന്‍ അവള്‍ക്കു നിര്‍ലോഭം നല്‍കി പോരുന്നു . അദ്ദേഹത്തിനും പലപ്പോഴായി രൂപയായും എന്‍റെ ഭാര്യയുടെ ഇന്നുവരെ പണയം വെച്ചിട്ട് എടുത്തു തരാത്തതും ഈ അടുത്തെങ്ങും തിരികെ കിട്ടാന്‍ പോകുന്നില്ലാത്തതുമായ ഇരുപത്തഞ്ചു പനവനോലമ് വരുന്ന ആഭരണങ്ങളും പല പല ആവശ്യങ്ങള്‍ക്കായി ഞാന്‍ എന്നെ കൊണ്ടാവും പോലെ സഹായിച്ചു . (ഒരു പക്ഷെ അത് അയാള്‍ അര്‍ഹിക്കുന്നതാനെകില്‍ കൂടി) . ചുരുക്കത്തില്‍ ഞാന്‍ എന്‍റെ തറവാട്ടില്‍ നിന്നും അകലെ എങ്കിലും ഈ കുടുംബത്തിന്റെ സാമീപ്യം കൊണ്ട് തന്നെ ഗ്രഹാതുരത്വം എന്നെ അല്‍പ്പം പോലും വേട്ടയാദിയിരുന്നില്ല ഈ കാലയളവില്‍ എന്നത് മറ്റൊരു സത്യം .
ഏകദേശം ഒരു മാസ്സം മുമ്പ് ഒരു ആഴ്ച അവസാനത്തെ അവദി ആലസ്യങ്ങള്‍ വിട്ടു തറവാട്ടില്‍ നിന്നും വാടകവീട്ടിലെക്കുള്ള മടക്കയാത്രയില്‍ അദ്ധേഹത്തിന്റെ ഭാര്യയെ കൂടി കരുനാഗപ്പള്ളിയില്‍ നിന്നും എനിക്ക് കാറില്‍ ഒപ്പം കൂട്ടേണ്ടി വന്നു . നീണ്ട കാര്‍ യാത്രയിലെ സൌഹ്രിദ സംബാഷനങ്ങള്‍ക്കിടയില്‍ ആദ്ദേഹത്തിന്റെ മകളെ "പെണ്ണ് കാണാന്‍" കഴിഞ്ഞ ദിവസ്സം ഒരു പയ്യന്‍ വന്നിരുന്നു എന്നും , പ്രസ്തുത ചടങ്ങ് നടന്നത് കരുനാഗപ്പള്ളിയിലെ അവരുടെ ഒരു ബന്ധു വീട്ടില്‍ വെച്ചായിരുന്നു എന്നും അവര്‍ എന്നോട് പറഞ്ഞു . തൊട്ടടുത്ത ദിവസ്സം അവര്‍ തന്നെ പറഞ്ഞു ഞാന്‍ അറിയുന്നു കാണാന്‍ വന്ന ആ പയ്യന്‍ എന്‍റെ ബാല്യ കാല സുഹൃത്തും എല്‍ . പി സ്കൂളിലെ സഹപാഠിയും ആയ _______ ആണെന്ന് . മാത്രവുമല്ല ഇപ്പൊ ഒരു വര്‍ഷമായി ഞങ്ങള്‍ ഓര്‍ക്കുട്ട് സുഹൃത്തുക്കളും കൂടി . ഇതറിഞ്ഞു എനിക്കുണ്ടായ ആഹ്ലാദം പറഞ്ഞറിയിക്കാന്‍ ആവാത്ത ഒന്നാണ് , അനിയത്തിക്ക് വരുന്ന പയ്യന്‍ സ്വന്തം സുഹൃതാവുന്നത്തിലെ സന്തോഷം ഞാന്‍ നിങ്ങള്ക്ക് പറഞ്ഞു തരേന്ദതില്ലെല്ലൊ അല്ലെ ?
പിന്നീട് പതിവ് പോലെ തൊട്ടടുത്ത ആഴ്ച അവസാനം തറവാട്ടില്‍ പോയി തിങ്കളാഴ്ച വെളുപ്പിനെ തിരികെ മടങ്ങുമ്പോള്‍ ഏകദേശം പകുതി ദൂരം പിന്നിട്ടപ്പോള്‍ കാര്‍ ഡ്രൈവ് ചെയ്യുന്നതിനിടെ എനിക്ക് നേരിയ ഉറക്കം അനുഭവപ്പെട്ടു തുടങ്ങുന്നു . എന്താ ചെയ്യുക ഭാര്യ അല്‍പ്പം വെള്ളം തന്നു കുറച്ചു നേരത്തേക്ക് കുറവുണ്ട് എന്നല്ലാതെ കണ്ണ് വീണ്ടും അടഞ്ഞു പോകുന്നു . എന്തെങ്ങിലും സംസാരിച്ചു ഉറക്കം മാറ്റം എന്ന് കരുതി ഞാന്‍ എടുത്ത വായില്‍ പറഞ്ഞത് മൂന്നു വര്‍ഷം മുമ്പ് എന്‍റെ മകന്‍ പിറക്കുന്നതിനു മുന്നോടിയായി ഞാന്‍ നേര്‍ന്ന എന്നാല്‍ ഇതുവരെ നടക്കാതെ പോയ ഒരു നേര്‍ച്ചയെ കുറിച്ചാണ് "മൂകാംബികാ ദര്‍ശനം" . അങ്ങനെ ആ യാത്രയില്‍ ഞങ്ങള്‍ ഒരു ദ്രിട നിശ്ചയം എടുത്തു അടുത്ത ആഴ്ച അവസാനം തറവാട്ടില്‍ പോക്ക് വേണ്ടെന്നു വെച്ചു മറ്റെന്തു കാര്യങ്ങള്‍ വന്നാലും മാറ്റിവെച്ചു ഞാന്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇവിടെ നിന്നും യാത്ര ആരംഭിച്ചു മൂകാംബികാ സന്നിദിയില്‍ എത്തിയിരിക്കും എന്ന് ! തിങ്കളാഴ്ച രാവിലെ ഓഫീസ്സില്‍ എത്തി ആദ്യം ചെയ്തത് റെയില്‍വേ ഇന്ഫെര്‍മെഷനില്‍ വിളിച്ചു കൊങ്കണ്‍ വഴി വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് അനന്തപുരിയില്‍ നിന്നും തിരിക്കുന്ന ട്രെയിനുകളെ കുറിച്ച് തിരക്കുക എന്നതാണ് . ഇവിടെ നിന്നും ഇല്ല എന്നും ഏറനാകുളത് നിന്നും രാത്രി എഴരക്ക് "ഓഖ" എക്സ്സ്പ്രെസ്സ് ഉണ്ട് ഏന്നുമ് മനസ്സിലാക്കിയ ഞാന്‍ ഏറനാകുളത് എന്‍റെ ഒരു സുഹൃത്തിനെ വിളിച്ചു വെള്ളിയാഴ്ച്ച വൈകിട്ട് പ്രസ്തുത ട്രെയിനില്‍ എനിക്ക് കര്‍ണാടകയിലെ "കുന്ദാപുര" എന്ന സ്റ്റേഷന്‍ വരെ ടിക്കെട്ടു റിസേര്‍വ് ചെയ്യാന്‍ ഏര്‍പ്പാടാക്കി .
അങ്ങനെ ആ തിങ്കളാഴ്ച കഴിഞ്ഞു ഒപ്പം ചൊവ്വയും , ബുധനാഴ്ച നേരത്തെ വീട്ടിലെത്തിയ എന്നെ കാണാന്‍ അയലത്തെ അദ്ദേഹം വന്നും ,
" മോനെ , മോളെ ഒരു പയ്യന്‍ വന്നു കണ്ട വിവരം അറിഞ്ഞു കാണുമല്ലോ ജാതകം നോക്കിയപ്പോല്‍ ചേരുന്നുണ്ട് , അപ്പൊ അടുത്ത ഞായറാഴ്ച നമ്മളൊരു നാലഞ്ചു പേര്‍ അങ്ങോട്ട് പോകുന്നുണ്ട് മോന്റെ അച്ഛനെയും വിളിച്ചിട്ടുണ്ട് ഒപ്പം എന്‍റെ രണ്ടു അളിയന്‍ മാരെയും "
ഞാന്‍ മൌനിയായി അടുത്ത് നിന്ന ഭാര്യയെ നോക്കി , എന്‍റെ മനസ്സ് വായിച്ചു അവളാണ് കാര്യം പറഞ്ഞത് ,
" അനീഷേട്ടന് പറ്റില്ലെല്ലോ , അന്നാണ് മൂകാംബികയ്ക്ക് പോയി തിരികെ വരുന്നത് , മറ്റെന്നാലെക്ക് ടിക്കെട്ടു റിസര്‍വ് ചെയ്തും പോയി "
ഒരു കാര്യം സാമാന്യ ബുദ്ധിയില്‍ ഞാന്‍ മനസിലാക്കി , ഈ ചടങ്ങ് നേരം നോക്കി നടത്തുന്ന ഒന്നല്ലെന്കിലും എല്ലാവരെയും അറിയിച്ചു കഴിഞ്ഞ ഈ വൈകിയ വേളയില്‍ എന്നെ കൂടി ഉള്‍പ്പെടുത്താനായി തൊട്ടടുത്ത ദിവസ്സതെക്ക് എന്തായാലും അദ്ദേഹം മാറ്റിവെക്കാന്‍ ഇടയില്ല എന്ന് . അഥവാ എന്നെ കൂടി ഉള്‍പ്പെടുത്തണമെന്ന് അയാള്‍ക്ക് യഥാര്‍ത്ഥ ആഗ്രഹമുണ്ടെങ്കില്‍ എന്തായിരിക്കും ആദ്യമേ ചെയ്യുക ? എന്നോട് കൂടി ആലോചിചിട്ടല്ലേ ദിവസ്സം തീരുമാനിക്കുക ? അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഞാന്‍ വെള്ളിയാഴ്ചത്തേക്ക് ടിക്കെറ്റ് റിസര്‍വ് ചെയ്യില്ലെല്ലോ !
അങ്ങനെ ഞാന്‍ എന്‍റെ അനിയത്തിയെ പോലെ , അല്ല സ്വന്തം അനിയത്തി ആയി കരുതിയ ആ കുട്ടിയുടെ ജീവിതത്തിലെ രണ്ടാമത്തെ സുപ്രധാന ചടങ്ങും എന്‍റെ അസാന്യദ്യത്തില്‍ മംഗളമായി നടന്നു . ചടങ്ങില്‍ പങ്കെടുത്ത അച്ഛന്‍ ഞാന്‍ ദേവീ ദര്‍ശനം കഴിഞ്ഞു തിരികെ എത്തിയ വേളയില്‍ എന്നോട് ചോദിച്ചു ,
" നീ എന്താ ഇത്തരമൊരു ചടങ്ങ് ഒഴിവാക്കിയത് അയാള് വിളിച്ചില്ലേ നിന്നെ ? നീ വരാഞ്ഞതെന്തെന്നു കൂടെ വന്നവരും ആ പയ്യന്റെ വീട്ടുകാരും ഒക്കെ തിരക്കി , ഞാന്‍ നാണം കേട്ട് പോയി , നിനക്ക് ഈ യാത്ര ഒന്ന് മാറ്റി വെകാമായിരുന്നില്ലെ ? പിന്നെ ഒരു കാര്യം നിനക്കറിയാമോ ആ പയ്യനുമായി നമുക്ക് മറ്റൊരു ബന്ധം കൂടി ഉണ്ട് , എന്‍റെ ചേട്ടന്‍ അതായത് നിന്‍റെ വല്യച്ചന്‍ കല്യാണം കഴിച്ചിരിക്കുന്നത് ആ പയ്യന്റെ അമ്മയുടെ ചേച്ചിയെ ആണ് "
" എന്നോട് പറഞ്ഞിരുന്നു പക്ഷെ അപ്പോഴേക്കും ഞാന്‍ ടിക്കെട്ടു റിസര്‍വ് ചെയ്തു കഴിഞ്ഞു അച്ഛാ , മാത്രവുമല്ല മൂന്നു വര്‍ഷമായി പല തവണ മാറ്റി വെച്ച യാത്ര അല്ലെ ഇത്തവണ മുടക്കേണ്ട എന്ന് കരുതി "
എന്ന് ഞാന്‍ ഉത്തരം നല്‍കി !
വീണ്ടും ഒരാഴ്ച കൂടി കടന്നു പോയി , ഒരു ദിവസ്സം വീണ്ടും അദ്ദേഹം എന്നെ തിരക്കി വീട്ടില്‍ വന്നു ,
" മോനെ ആ പയ്യന്റെ അമ്മയും മറ്റു ചില ബന്ധു സ്ത്രീ കള്‍ക്കും മോളെ ഒന്ന് കാണാന്‍ ആഗ്രഹം ഉണ്ടെന്നു പറഞ്ഞു . അപ്പൊ അടുത്ത ഞായറാഴ്ച കരുനാഗപ്പള്ളിയില്‍ വല്യമ്മയുടെ വീട്ടില്‍ ( ആ പയ്യന്‍ മോളെ ആദ്യം കാണാന്‍ വന്ന വീട്ടില്‍ വെച്ചു ) വെച്ചാണ് ആ ചടങ്ങ് , ഇവിടെനിന്നും മോനും മോളും കുഞ്ഞിനെയും കൂട്ടി ഞങ്ങടെ കുടുംബാങ്ങമെന്ന നിലയില്‍ ആ ചടങ്ങില്‍ വരണം , മറ്റെല്ലാവരും ഉണ്ടാകും "
ഞാന്‍ അല്‍പ്പ നേരം ഒന്നാലോചിച്ചു ഇങ്ങനൊരു ചടങ്ങ് ... സാധാരണ ... ! എന്നിട്ട് ഉത്തരം പറഞ്ഞു ,
" ഇങ്ങനൊരു ചടങ്ങ് നടത്തുമ്പോള്‍ അത് ഇവിടെ സ്വന്തം വീട്ടില്‍ വെച്ചാവുന്നതല്ലേ ഉചിതം ? എന്തിനു മറ്റൊരു വീട്ടില്‍ വെച്ചു നടത്തുന്നു ? ഇവിടെ വെച്ചായിക്കൂടെ ? എന്തിനു മകളെ അങ്ങോട്ട് കൊണ്ട് പോയി കാണിക്കണം ? അല്ലെങ്കില്‍ തന്നെ എന്നെയും കുടുംബതിനെയും അവര്‍ കാനെണ്ടാതിന്റെ പ്രസക്തി എന്താണ് ? "
അദ്ധേഹത്തിന്റെ മറുപടി ഇതായിരുന്നു " ഇവിടുത്തെ വീട് പണി തീരാതെ ഒക്കെ കിടക്കുവല്ലേ അപ്പൊ ഇവിടെ വെച്ചു നടത്തിയാല്‍ അത് ബുദ്ധിമുട്ടാവില്ലേ പിന്നെ മോനും മോളും ഞങ്ങടെ കുടുംബാങ്ങമെന്ന നിലയില്‍ വരണം ഞങ്ങടെ കുടുംബത്തില്‍ എല്ലാവരെയും അവര്‍ക്ക് കാണണം എന്ന് പറഞ്ഞു , മാത്രമല്ല ഇതുവരെ അവരാരും മോനെ കണ്ടില്ലെല്ലോ "
എന്റെ അഭിപ്രായത്തിന് യാതൊരു വിലയും നല്‍കാതെ എല്ലാം അദ്ധേഹത്തിന്റെ മാത്രം ഇഷ്ട്ടതിനു തന്നെ നേരത്തെ പ്ലാന്‍ ചെയ്തത് പോലെ ഭംഗിയായി നടന്നു , പയ്യന്റെ അമ്മയും ചില ബന്ധുക്കളും ചെന്ന് അവരുടെ വല്യമ്മയുടെ വീട്ടില്‍ വെച്ചു തന്നെ ആ കുട്ടിയെ കണ്ടു ബോധിച്ചു മടങ്ങി .
എന്‍റെ അഭിപ്രായങ്ങള്‍ക്ക് മറ്റൊരു വ്യക്തി എന്തിനു വിലകല്‍പ്പിക്കണം അല്ലെ ? ഇതല്ലേ ഇപ്പോള്‍ ഇത്രയും വായിച്ചിട്ട് നിങ്ങള്‍ക്കു മനസ്സില്‍ തോന്നിയത് ?
അങ്ങനെ എന്‍റെ അനിയത്തിയുടെ ജീവിതത്തിലെ സുപ്രധാനമായ മൂന്നാമത്തെ ചടങ്ങും എന്റെയും കുടുംബത്തിന്റെയും അസ്സാന്യദ്യത്തില്‍ മംഗളമായി നടന്നു .
വീണ്ടുമൊരു ഓണം കൂടി കടന്നു വരികയാണ് ഒപ്പം ഓണത്തിനിടയില്‍ പുട്ട് കച്ചവടം എന്നത് പോലെ ഉത്രാട തലേന്ന് എന്‍റെ ഏക സഹോദരന്റെ വിവാഹവും . അതിനാല്‍ തന്നെ മാസാവസാന കച്ചവട തിരക്കുകള്‍ മാറ്റിവെച്ചു ഞാന്‍ കഴിഞ്ഞ ഇരുപത്തി എട്ടാം തീയതി വാടകവീട്ടില്‍ നിന്നും തരവാട്ടിലേക്കു പോയി . അതിനും ഒരാഴ്ച മുന്പേ ഭാര്യയയൂം മകനെയും ഞാന്‍ തരവാട്ടില്ലാക്കിയിട്ടാണ് ഇരുപത്തി നാലാം തീയതി തിങ്കളാഴ്ച ഞാന്‍ അനന്തപുരിയിലേക്ക് വന്നത് . പോകുന്നതിനു മുന്പേ അയലത്തെ അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞു ,
" മോനെ , ആ പയ്യന് അടുത്ത മാസ്സം പത്തൊന്‍പതാം തീയതി വരെ ലീവ് ഉള്ളു , അപ്പോള്‍ അവന്‍ തിരികെ ഗെല്ഫിലെക്കു പോകുന്നതിനു മുന്പേ കല്യാണം തന്നെ നടത്തണം എന്നാണു ആ വീട്ടുകാര്‍ പറയുന്നത് , അതിപ്പോ എന്തായാലും പറ്റില്ല , ആ നിലക്ക് ഒരു ഉറപ്പെന്തെന്കിലും നടത്തേണ്ടേ , അതിനായി അവര്‍ ഒരു ഡേറ്റ് എടുത്തിട്ടുണ്ട് . ഔദ്യോടികമായി അവര്‍ എന്നെ അത് അറിയിചില്ലെന്കിലും ഫോണ്‍ സംസാരത്തില്‍ ഇങ്ങനെ ഡേറ്റ് മാത്രം പറഞ്ഞു - അടുത്ത മാസ്സം പതിനാലാം തീയതി ആണത് "
അങ്ങനെ ആ സംഭാഷണം ഞാന്‍ മൂളികേട്ടു , സഹോദരന്റെ വിവാഹത്തിനായി തൊട്ടടുത്ത ദിവസം തന്നെ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു .
എന്‍റെ പ്രിയ സഹോദരന്റെ വിവാഹ ചടങ്ങില്‍ അദ്ദേഹം സകുടുംബം തലേന്ന് തന്നെ വന്നു എല്ലാവിദ സഹായ സഹകരങ്ങളും ആത്മാര്‍ഥതയോടെ തന്നെ നിര്‍വഹിച്ചു .
വിവാഹവും ഓണവും ഒക്കെ കഴിഞ്ഞു ഏഴാം തീയതി തിങ്കളാഴ്ച ഞാന്‍ വീണ്ടും എന്‍റെ കൊച്ചു കുടുംബവുമായി അനന്തപുരിയിലെ വാടക വീട്ടില്‍ തിരികെ എത്തി .
ഞാന്‍ ഇവിടെ എത്തി , എന്‍റെ അച്ഛനെയും നാട്ടിലെ എന്റെയും അദ്ദേഹത്തിന്റെയും പല പല ബന്ധുക്കളെയും സുഹൃത്തുക്കളെയും അദ്ദേഹം നേരിട്ടും ഫോണില്‍ വിളിച്ചും ഒക്കെ എന്‍റെ പൊന്നു അനിയത്തീടെ വിവാഹ നിശ്ചയ ക്ഷണം നടത്തിയതായി പലരും പറഞ്ഞു . പക്ഷെ നീറുന്ന മനസ്സുമായി ഇപ്പോള്‍ ഈ ബ്ലോഗ് എഴുതുന്ന നിമിഷം വരെയും എന്‍റെ പോന്നനിയതീടെ വിവാഹ നിശ്ചയം എത്രമനിക്കാന് നടക്കുന്നതെന്ന വസ്തുത്ത പോലും അദ്ദേഹം എന്നെ അറിയിച്ചിട്ടില്ല എന്നെ ക്ഷനിച്ചിട്ടുമില്ല . മറ്റെന്നാള്‍ ആണ് ചടങ്ങ് ഇനി അറിയിക്കുമോ ആവോ ? അറിയിച്ചാലും ഞാന്‍ പോണോ നിങ്ങള്‍ പറയൂ എന്‍റെ ആത്മാര്‍ത്ഥ സുഹൃതുക്കളെ ?
ഇത്തരം അഭിപ്രായ വ്യത്യാസ്സങ്ങള്‍ക്കിടയില്‍ എന്‍റെ പൊന്നു അനിയത്തിയും എന്നെ ചോദ്യം ചെയ്തു ! അവള്‍ എന്നോടും മിണ്ടാതെ ആയി . ഒരു വീട് പോലെ കഴിഞ്ഞ ഞങ്ങളുടെ കുടുംബങ്ങള്‍ - അങ്ങോട്ടും ഇങ്ങോട്ടും വരവും പോക്കും ഇല്ലാതെ ആയി . ഇനി ഒരുമിച്ചു എന്നല്ല അടുത്തടുത്ത് പോലും താമസിക്കുമ്പോള്‍ എന്‍റെ മനസ്സിനുണ്ടാവുന്ന വേദന കൊണ്ട് ഞാന്‍ അദ്ധേഹത്തിന്റെ വീടിന്റെ തൊട്ടടുത്ത വാടക വീട്ടില്‍ നിന്നും മാറാന്‍ നാട്ടീന്നു തീരുമാനിച്ചു . ഈശ്വരാദീനമെന്ന്നു പറയട്ടെ നാട്ടീന്നു വന്ന അന്ന് തന്നെ ഒരു വലിയ വീടും ഒത്തുകിട്ടി .
" അപ്പൊ നിങ്ങടെ ആ കുട്ടീടെ വിവാഹ നിശ്ചയം തൊട്ടടുത്ത ദിവസമല്ലേ , അപ്പൊ ഷിഫ്ട്ടിംഗ് ഒക്കെ അന്ന് ബുദ്ധിമുട്ടാവില്ലേ "
" ഇല്ല ഏട്ട എല്ലാം നടക്കണ്ടേ " എന്ന് മാത്രം ഞാന്‍ ഉത്തരം നല്‍കി !
അത് പോലെ തന്നെ ഒട്ടനവധി പരിചയക്കാര്‍ , ബന്ധുക്കള്‍ , സുഹൃത്തുക്കള്‍ കൂട്ടാതെ വീട് മാറുന്നത് പറയാന്‍ ചെന്നപ്പോള്‍ അയല്‍ വീട്ടുകാര്‍ , പാല് കാരന്‍ , കേബിള്‍ വരിക്കു വരുന്നയാള്‍ എന്നുവേണ്ട എല്ലാവരും എല്ലാവരും എന്‍റെ വാടക വീട്ടില്‍ ഞാനിരിക്കുന്ന മുറിയിലെ ചുവര്‍ പോലും എന്നോട് ചോദിക്കുന്നു ഞാന്‍ അറിഞ്ഞില്ലേ എന്ന് , "ങാ"എന്ന് എന്ന് ഞാന്‍ കള്ളം പറയുമ്പോള്‍ ഉള്ള മുഖ ഭാവം കൊണ്ട് എല്ലാവരും എന്നെ കളിയാക്കി ചിരിക്കുന്നുണ്ടാവും ഉള്ളിലെങ്കിലും ......
ഇതുവരെ നടന്ന ചടങ്ങുകളില്‍ എന്നെ പങ്കെടുപ്പിക്കാതെ ഇരുന്നതിനെ പറ്റി തിരക്കിയ ബന്ധു മിത്രാടികലോടെല്ലാം അയാള്‍ പറഞ്ഞ മറുപടി ഇതായിരുന്നു ,
" എല്ലാം മരുമോനോട് ആലോചിച്ചു തീരുമാനിച്ചതാനെ "
നിങ്ങള്‍ വായനക്കാര്‍ സാമാന്യ ബുദ്ധി ഉപയോഗിക്കുമല്ലോ ? എന്നോട് ആലോചിച്ചു തീരുമാനിച്ചതെങ്ങില്‍ ദേവീ ദര്‍ശനത്തിനു പോകാന്‍ ഞാന്‍ ട്രെയിന്‍ ടിക്കെട്ടു ആ ദിവസ്സം എടുക്കുമായിരുന്നോ ? അത് പോലെ പയ്യന്റെ അമ്മയും ബന്ധുക്കളും കാണാന്‍ വരുന്ന ചടങ്ങ് ഇവിടെ വെച്ചല്ലാതെ അന്യ ബന്ധു വീട്ടില്‍ വെച്ചു നടക്കുമായിരുന്നോ ?
അന്ന് രാത്രി ഞാന്‍ അച്ഛനോടൊപ്പം ഭാര്യയേയും കുഞ്ഞിനെയും കൂടി തിരികെ തറവാട്ടിലേക്ക് കൊണ്ട് പോയി . പുതിയ വീട്ടില്‍ പാലുകാച്ചി താമസിക്കാനായി ഇറങ്ങി വരുന്നത് തറവാട്ടില്‍ നിന്നും ആകട്ടെ എന്ന് കരുതി കൂടി ആണ് ഭാര്യെയും മകനെയും തറവാട്ടില്‍ കൊണ്ട് ചെന്നാക്കിയത് !
എന്‍റെ "പോന്നനിയത്തീടെ" വിവാഹ നിശ്ചയമാണ് മറ്റെന്നാള്‍ അതായത് രണ്ടായിരത്തി ഒന്‍പതു സെപ്റ്റംബര്‍ മാസ്സം പതിനാലാം തീയതി തിങ്കളാഴ്ച നടക്കാന്‍ പോകുന്നത് . ഇനി അവളുടെ ജീവിതത്തില്‍ ഇങ്ങനെ ഒന്ന് ഉണ്ടാവുകയില്ല . എന്നെ അറിയിക്കാതെ , എന്‍റെ അസാന്യിദ്യത്തില്‍ നടാത്താന്‍ മാത്രം അയാളെ എന്നില്‍ നിന്നും അകട്ടിയതെന്താവും ? എന്തും ആയി കൊള്ളട്ടെ എന്‍റെ പൊന്നു അനിയത്തി മോളുടെ ഈ ഒരു കാര്യം ഭംഗിയായി നടക്കാന്‍ അങ്ങ് ദൂരെ ഒരു "ആന്ചനെയ ക്ഷേത്രത്തില്‍" നേര്‍ച്ചയായി തൂങ്ങുന്ന ആയിര കണക്കിന് നാളികേരങ്ങള്‍ക്കൊപ്പം ഞാന്‍ മൂലം മാസങ്ങള്‍ മുമ്പ് മുതല്‍ തൂങ്ങുന്ന രണ്ടു നാലീകേരങ്ങള്‍ക്ക് മാത്രമേ എന്‍റെ മനസ്സിന്റെ ആത്മാര്‍ഥതയുടെ വിലയറിയൂ ...
ഞങ്ങള്‍ മാറുകയാണ് , പുതിയ വീട്ടിലേക്കു ചുട്ടുപാടുകളിലേക്ക് , പുതിയ കുറേ പച്ചയായ മനുഷ്യരുടെ ഇടയിലേക്ക് , നഗരത്തിന്റെ കാപട്ട്യങ്ങളില്ലാത്ത നാട്ടിന്‍ പുറത്തിന്റെ നന്മകളിലേക്ക് . ഒപ്പം എന്‍റെ മനസ്സിലെ കാറും കോളും പെയ്തിറങ്ങി മഴ മേഖം ഇല്ലാതായെക്കും !

7 Comments:
Dear learned to walk backwards if the frond door is closed but don't turn....
this is what i have written in my profile what i learn from past
my pappa have told me one, the day when I visited him after getting my first Job you do what u know if don't know accept that u don't know never keep ur head under the leg of any one if u r right then u have the right to keep ur head up keep always ur head up'
this what i follow till now
താങ്കളുടെ ഭാഗം പറഞ്ഞു കഴിഞ്ഞു.
അവരുടെ ഭാഗം കൂടി കേട്ടാലെ ഒരു മറുപടി പറയാനാകൂ...
എങ്കിലും ഇത്ര പെട്ടെന്നു വീട് മാറിയത് ശരിയായിട്ട് എനിക്കു തോന്നുന്നില്ല. പ്രത്യേകിച്ച് നിങ്ങളുടെ ഭാഗത്ത് നിന്നും തെറ്റൊന്നും ഇല്ലന്നു വിശ്വസിക്കുന്ന സമയത്തും, മറ്റുള്ളവർ അവരുടെ ഭാവനക്കനുസരിച്ച് കഥകൾ മെനഞ്ഞുണ്ടാക്കാൻ അവസരം കൊടുക്കരുതായിരുന്നു.
പിന്നെ ഇത്ര വിഷമിക്കാനെന്തിരിക്കുന്നു...?
ഇതെല്ലാം നാട്ടിൽ നടക്കുന്ന സധാരണ സംഭവങ്ങൾ തന്നെ.
അപ്പോള്‍ ഇതായിരുന്നു സുദീര്ഖമായ "പെയ്തൊഴിയാത്ത മഴമേഖം" മനസ്സില്‍ സൂക്ഷിചിരുന്നതിനു കാരണം അല്ലെ കുറച്ചു കൂടി നേരത്തെ ആരോടെങ്ങിലും ഒക്കെ പറഞ്ഞു മനസ്സിന്റെ ഭാരം കുറക്കരുതായിരുന്നോ തീര്‍ച്ചയായും എന്റെ ഒരു ആത്മാര്‍ത്ഥ സുഹൃത്തെന്ന നിലക്ക് എന്റെ അഭിപ്രായം പറഞ്ഞു കൊള്ളട്ടെ ഈ ചടങ്ങിനെന്നല്ല ഇനി ഒരിക്കലും ആ വീടിന്റെ പടിചവിട്ടാന്‍ ഇടവരരുത് ഇപ്പോള്‍ ആ ചടങ്ങ് കഴിഞ്ഞു കാണുമെന്നും അനീഷ് പോയി കാണില്ലെന്നും തന്നെ വിചാരിക്കുന്നു മറന്നേക്ക് എല്ലാം എന്നാലും അയ്യാള്‍ക്ക് അവാസാന നിമിഷത്തിലെങ്കിലും ഒരു സോറി എല്ലാത്തിനും പറഞ്ഞു വിളികാമായിരുന്നല്ലോ വിളിച്ചിരുന്നെങ്കില്‍ അഥവാ ആ സമയം എങ്കിലും ഒന്ന് അറിയിച്ചിരുന്നെങ്കില്‍ പോകുമായിരുന്നില്ലേ എനിക്കറിയാം പോകുമായിരുന്നു എന്ന് നമ്മള്‍ തമ്മില്‍ വിളിച്ചിട്ടുണ്ടോ അന്നെല്ലാം അനീഷ് ഈ അനിയത്തീടെ കാര്യം പറയാതിരുന്നിട്ടില്ലെല്ലോ അപ്പൊ അത്രമാത്രം നല്ല ആഴത്തിലെ ബന്ധം ഉണ്ടായിരുന്നിരിക്കാം നിങ്ങള്‍ തമ്മില്‍
അപ്പോള്‍ ഇതായിരുന്നു സുദീര്ഖമായ "പെയ്തൊഴിയാത്ത മഴമേഖം" മനസ്സില്‍ സൂക്ഷിചിരുന്നതിനു കാരണം അല്ലെ കുറച്ചു കൂടി നേരത്തെ ആരോടെങ്ങിലും ഒക്കെ പറഞ്ഞു മനസ്സിന്റെ ഭാരം കുറക്കരുതായിരുന്നോ തീര്‍ച്ചയായും എന്റെ ഒരു ആത്മാര്‍ത്ഥ സുഹൃത്തെന്ന നിലക്ക് എന്റെ അഭിപ്രായം പറഞ്ഞു കൊള്ളട്ടെ ഈ ചടങ്ങിനെന്നല്ല ഇനി ഒരിക്കലും ആ വീടിന്റെ പടിചവിട്ടാന്‍ ഇടവരരുത് ഇപ്പോള്‍ ആ ചടങ്ങ് കഴിഞ്ഞു കാണുമെന്നും അനീഷ് പോയി കാണില്ലെന്നും തന്നെ വിചാരിക്കുന്നു മറന്നേക്ക് എല്ലാം എന്നാലും അയ്യാള്‍ക്ക് അവാസാന നിമിഷത്തിലെങ്കിലും ഒരു സോറി എല്ലാത്തിനും പറഞ്ഞു വിളികാമായിരുന്നല്ലോ വിളിച്ചിരുന്നെങ്കില്‍ അഥവാ ആ സമയം എങ്കിലും ഒന്ന് അറിയിച്ചിരുന്നെങ്കില്‍ പോകുമായിരുന്നില്ലേ എനിക്കറിയാം പോകുമായിരുന്നു എന്ന് നമ്മള്‍ തമ്മില്‍ വിളിച്ചിട്ടുണ്ടോ അന്നെല്ലാം അനീഷ് ഈ അനിയത്തീടെ കാര്യം പറയാതിരുന്നിട്ടില്ലെല്ലോ അപ്പൊ അത്രമാത്രം നല്ല ആഴത്തിലെ ബന്ധം ഉണ്ടായിരുന്നിരിക്കാം നിങ്ങള്‍ തമ്മില്‍
ഇത്രയും ഒക്കെ എഴുതി കൂട്ടി വെക്കനമെങ്ങില്‍ അനീഷ് സാറിന് എന്തോ കാര്യമായ വിഷമം ഉള്ള കാര്യമാണ് സംഭവിച്ചതെന്ന് പ്രൊഫൈല്‍ പേജു കണ്ടപ്പോള്‍ മനസ്സിലായി. എന്നിട്ട് സാറ് ആ നിശ്ചയത്തിനു പങ്കെടുതോ അതാണ് എനിക്കറിയേണ്ടത് അതിന്റെ കാര്യമില്ലെന്നറിയാം.
എന്നാലും ഞങ്ങളെ ഒക്കെ പരീക്ഷ പേടിയില്‍ നിന്നും ആത്മ വിശ്വാസം പകര്‍ന്നു തന്നു വിജയങ്ങളിലെതിച്ച സാറിന് സ്വന്തം കാര്യം വന്നപ്പോള്‍ അത് മറികടക്കാന്‍ എന്തെ ഇത്ര വിഷമം.
തീര്‍ച്ചയായും ഈ പ്രശ്നവും ഏരെ ക്ഷമയോടെ ഒട്ടും പരാതിക്ക് ഇടനല്‍കാതെ പരിഹരിക്കപ്പെടാന്‍ കഴിയണേ എന്ന് പ്രാര്‍തിക്കുന്നു സാര്‍. വെറുമൊരു കുടുംബ സുഹൃതല്ലേ പോട്ടെ സാര്‍ വിട്ടുകള ഇനി എന്തെല്ലാം കാര്യങ്ങള്‍ സാറിന്റെ ജീവിതത്തില്‍ വരാനിരിക്കുന്നു അപ്പൊ നമുക്ക് അയ്യാളെയും വിളിക്കേണ്ട എന്ന് വെച്ചാല്‍ പോരെ!
chettaa...ithrayum dhuranubhavangal undayittum bhanduvum suhruthum aaya aa pazhaya L.P School sahapaadiye enthukondu ee bhandathil ninnum pinthirippichilla....athaayirunnu chettan cheyyendath....marupadikkayi..pratheekshayode....
chetta.......
ego kalanju parasparam maappu nalkiyum koduthum randu jeevitha paathikaleyum vilichukondu vannoode...?
Post a Comment
Subscribe to Post Comments [Atom]
<< Home