Sunday, October 11, 2009

ഒരു ദുരാഗ്രഹം ...


ഇന്ന് തീയതി 13-10-2009 . ഞങ്ങള്‍ ..... അല്ല ഞാന്‍ പുതിയ വീട്ടിലേക്കു താമസ്സം മാറ്റിയിട്ടു ഇന്ന് കൃത്യം ഒരു മാസ്സം ആയി . ഇന്ന് ശനിയാഴ്ച ആണ് , കൊല്ലം പോവേണ്ട ദിവസ്സം , ആയൂര്‍ എക്സ്സികുട്ടിവെന്റെ കൂടെ ആണ് ടൂര്‍ പ്ലാന്‍ . ജോലി ഒക്കെ കഴിഞ്ഞു തിരികെ വരാന്‍ എളുപ്പത്തിനു ബൈക്ക് വെഞാരംമൂട് ബസ്‌ സ്ടാണ്ടില്‍ കൊണ്ട് വെച്ചിട്ടാണ് ഇന്ന് ബസ്സില്‍ അയൂരിലേക്ക് പോയത് .


അയൂരില്‍ അത്യാവശ്യ ജോലികള്‍ക്ക് ശേഷം പതിവ് പോലെ അഞ്ചല്‍ അര്‍ച്ചനയില്‍ പോയി ഊണും കഴിച്ചു നേരെ മടത്തരയ്ക്കടുത്തു ചിതറ എന്ന സ്ഥലത്തേക്കാണ്‌ ഇനി പോകേണ്ടത് . വഴിയില്‍ കണ്ട ഒരു കാഴ്ച എന്നില്‍ ഉളവാക്കിയ ഒരു ചിന്തയെ പറ്റി മാത്രം പറയട്ടെ .



ചന്നപെട്ട കഴിഞ്ഞു മണ്ണൂര്‍ എന്ന സ്ഥലം എത്തുന്നത്തെ ഉള്ളു , ഇപ്പോള്‍ വണ്ടി ഒരു കയറ്റം കയറി കൊണ്ടിരിക്കുകയാണ് , കയറ്റം കയറി ചെല്ലുന്നതും ഒരു കൊടും വളവാണ് . ആ വളവു തിരിഞ്ഞതും അവിടെ ടാര്‍ റോഡില്‍ തന്നെ ഒരു അരികിലായി മരത്തണലില്‍ ഒരാള്‍ കിടന്നുറങ്ങുന്നു . ആ കയറ്റത്തില്‍ വളരെ പതുക്കെ ആണ് വണ്ടി ഓടികൊണ്ടിരിക്കുന്നത് . ഗാഡ നിദ്രയിലും സംതൃപ്തി നിറഞ്ഞു നില്‍ക്കുന്ന ആ മുഖം എനിക്ക് ശരിക്ക് കാണാം . ഉറക്ക കാരന്റെ തൊട്ടടുത്തായി ഒരു ചോറ്റു പാത്രവും അതിന്‍റെ അടപ്പും റോഡില്‍ തന്നെ കമഴ്ത്തി വെച്ചിരിക്കുന്നു കൂടാതെ അല്‍പ്പം അകലെ ആയി കൈക്കോട്ടും തൂമ്പയും ഒക്കെ ഇരിപ്പുണ്ട് . ഉറങ്ങുന്നതിനടുതായുള്ള പറമ്പില്‍ ഒരു ഭാഗം കിളച്ചു എന്തോ നടുന്നതിനായി വാനം തോണ്ടി വരി പിടിച്ചിരിക്കുന്നു .



എന്തൊരു സമാധാനമാണ് ആ മുഖത്ത് , സത്യത്തില്‍ അസൂയ ആണോ എന്നെ കൊണ്ട് ഇങ്ങനെ ചിന്ടിപ്പിച്ചതെന്നു അറിയില്ല , മാസ്സങ്ങളായി ഈ ഞാന്‍ ശരിക്കൊന്നു ഉറങ്ങിയിട്ട് . ആ മനുഷ്യന്‍റെ ഉറക്കം എന്നെ അതുപോലെ ഒന്നുറങ്ങാന്‍ ഏറെ കൊതിപ്പിച്ചു .



എന്നെ തിരിച്ചറിയാത്ത ഏതെങ്ങിലും നാട്ടില്‍ ചെന്ന് നാളെയെ കുറിച്ചും കരുതലുകളെ കുറിച്ചും മറ്റുഒന്നിനെയും കുറിച്ച് ചിന്ദിക്കാതെ നന്നായി വിയര്‍ക്കുവോളം പണിയെടുത്തു , ഉപ്പിട്ട കഞ്ഞിയും അരപ്പിട്ട പയര്‍ തോരനും ഒരുമിച്ചു വാരി തിന്നു നല്ല കാറ്റും തണലും ഉള്ള വെറും മണ്ണില്‍ എവിടേലും അല്‍പ്പം മന സ്വസ്ഥതയോടെ ഒന്ന് തലചായ്ക്കാന്‍ , മറ്റൊന്നും ചിന്ടിക്കാതെ ഒന്ന് ശാന്തമായി അല്പ്പനെരമെങ്ങിലും കണ്ണടക്കാന്‍ , ഒരു അല്‍പ്പ നേരം ഒന്ന് ഉറങ്ങാന്‍ .


ഇതു അത്യാഗ്രഹം ആണോ കൂട്ടരേ , അതല്ല അഹന്ഗാരമാനൊ , എന്നെ അറിയാവുന്ന എന്‍റെ പ്രശ്നങ്ങള്‍ അറിയാവുന്ന നിങ്ങള്‍ അങ്ങനെ കരുതുമോ ?

മഹാനായ ഈശ്വരന്‍ ഇത്ര മനോഹരമായ ഭൂമിയില്‍ ജീവിക്കാന്‍ എനിക്ക് അവസരം തന്നു , ഒപ്പം മരിച്ചാലും മറക്കാത്ത അത്ര നല്ലൊരു ബാല്യവും കൌമാരവും , കഴിഞ്ഞ ഒരു മാസത്തെ ജീവിതം പിന്നിട്ടപ്പോള്‍ ഇത്രയേ ഞാന്‍ പ്രാര്‍ത്തിക്കുന്നുല്ല് , ഒരു ദിവസ്സം എങ്കിലും ഒന്ന് സ്വസ്ഥമായി ഉറങ്ങാന്‍ ഉള്ള ഭാഗ്യം കൂടി തന്നു എന്നെ അനുഗ്രഹിക്കണേ എന്ന് .
ഒറ്റപെടലിന്റെ വേദനയെകാള്‍ വലുതല്ല ഒന്നും എന്നറിയാമല്ലോ , പ്രതെയെകിച്ചു ജീവിതത്തില്‍ ഇന്നേവരെ ഒറ്റകായിരുന്നിട്ടില്ലാത്ത എനിക്ക് ! പക്ഷെ ഈശ്വര നിശ്ചയമെന്തായാലും അത് അനുഭവിച്ചു തന്നെ തീരണ്ടേ ഇനി ജീവിതകാലം മുഴുവനും എന്‍റെ വ്യക്തിത്വത്തിന്റെ പൂര്‍ണത പകുത്തു എന്നെ വിട്ടുപോയ ബാക്കി പാതികള്‍ എന്നോടൊപ്പം തിരികെ ചേര്‍ന്ന് എന്‍റെ പൂര്‍ണത തിരികെ നല്‍കാനുള്ള കനിവ് കാട്ടിയില്ലെന്നാലും ......

Labels:

1 Comments:

At October 18, 2009 at 5:57 PM , Blogger Unknown said...

പ്രശ്നങ്ങള്‍ എന്തെന്ന് അറിയില്ല. ഒരു സാധാരണ മനുഷ്യന്റെ ആഗ്രഹം. സമാധാനം ആയുള്ള ഉറക്കം.. അനുഭവത്തിന്റെ ചൂടുള്ള വരികള്‍ ആയതു കാരണം ആവും ചുറ്റുപാടില്‍ എവിടെയോ അറിയുന്ന ആരെയോ പോലെ

 

Post a Comment

Subscribe to Post Comments [Atom]

<< Home