Saturday, October 17, 2009

ജീവിതം എന്ന പാഠ പുസ്തകം ...


ഞാന്‍ എന്റെ ജീവിതത്തില്‍ ചില മൂല്യങ്ങള്‍ കാത്തു സൂക്ഷിച്ചു പരമാവധി അവ പാലിക്കപെട്ടു ഇത്രകാലം ജീവിച്ചു പോരുന്നു . അതിനിടയില്‍ ഞാന്‍ കണ്ടെത്തിയ ചിലത് കുറിച്ച് വച്ച് കൊള്ളട്ടെ .
# ജീവിതത്തെ കുറിച്ച് വായിച്ചറിയുക എന്നത് പ്രായോഗികമായ ഒരു കാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല കാരണം ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങള്‍ പലതരത്തിലല്ലേ ?
:- എന്നിരുന്നാലും ജീവിതത്തില്‍ ഏരെ അനുഭവങ്ങള്‍ ഉള്ളവര്‍ വിവരിക്കുന്ന അനുഭവങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത് ജീവിതയാത്രയില്‍ പല പ്രതിസന്ധികളും തരണം ചെയ്യാന്‍ സഹായിച്ചേക്കും !

# മുമ്പ് ഒരിക്കല്‍ പറഞ്ഞത് പോലെ വെറും കുറച്ചു വര്‍ഷങ്ങള്‍ മാത്രം നിമിഷങ്ങള്‍ എണ്ണി എണ്ണി ജനിച്ചു വളര്‍ത്തപെട്ടു ജീവിച്ചു നമ്മളാല്‍ പിന്‍ തലമുറയെ വളര്‍ത്തപെട്ടു മരിക്കുന്ന നമ്മള്‍ എന്തിനു ഒരിക്കലും പരിഹരിക്കാനാവില്ല എന്ന മുന്‍വിധിയോടെ പ്രശ്ന ബാധിത ജീവിതത്തെ സമീപിക്കണം ?
:- പ്രശ്നങ്ങള്‍ ഇല്ലാത്ത ഒരു ജീവിതം ആര്ക്കെങ്ങിലും സാധ്യമാണോ , എന്നാല്‍ പ്രശ്നങ്ങളെ എങ്ങനെ സമീപിക്കുന്നു എങ്ങനെ പരിഹരിക്കുന്നു എന്നതല്ലേ പ്രധാനം !


# ചെയ്ത തെറ്റ് മനസ്സിലാക്കി അതേറ്റു പറഞ്ഞു ഹേതുവായതെന്തു എന്ന് കണ്ടെത്തി മാപ്പ് ചോദിച്ചു ആവര്‍ത്തിക്കില്ല എന്ന് ഉറപ്പുനല്‍കാന്‍ അഭിമാനം എന്നോന്നുള്ളവന്‍ ഭയക്കുന്നതെന്തിനു ? അതും അങ്ങനെ ചെയ്‌താല്‍ മറ്റൊരാളുടെ ജീവിതം രെക്ഷപെടുമെങ്കില്‍ ?
:- അപ്പോള്‍ ഉള്ളില്‍ ഇപ്പോഴും ദയ കാരുണ്യം മുതലായ വികാരങ്ങള്‍ ഉടലെടുത്തിട്ടില്ല എന്ന് ജീവിതം എന്തെന്ന് തിരിച്ചറിഞ്ഞിട്ടില്ല എന്നുമല്ലേ അര്‍ഥം !


# എന്തിനു സഹ ജീവികളോടു പിണങ്ങി ഇരിക്കണം ? പ്രത്യേകിച്ച് ഈശ്വരനെന്നു വിളിക്കപെടുന്ന സര്‍വവും നിയന്ത്രിക്കുന്ന ശക്തി നമ്മളെ എന്ന പോലെ മറ്റുള്ളവരെയും കാത്തു വരുമ്പോള്‍ , സത്യമാകുന്ന ആ പ്രപഞ്ച ശക്തിയുടെ മുന്പില്‍ നമ്മള്‍ക്കു ഒക്കെ എന്ത് വിലയാനുള്ളത് ?
:-സ്വന്തം അഭിമാനം എന്നത് ഉയര്‍ത്തി പിടിക്കുമ്പോള്‍ സഹജീവികള്‍ക്കും അങ്ങനെ ഒന്നുണ്ട് എന്ന തിരിച്ചരിവില്ലായ്മ ആണോ കാരണം !


# ഞാന്‍ വലുത് നമ്മള്‍ വലുത് അല്ലെങ്കില്‍ നമ്മുടെ ഇന്നാള്‍ വലുത് അയാളുടെ അഭിമാനം വലുത് എന്ന് ചിന്ദിക്കുമ്പോള്‍ ആണോ ഇത്തരത്തിലുള്ള വഴക്കുകളും വേര്‍തിരിവുകളും ഉണ്ടാകുന്നതും ?
:-അങ്ങനൊരു ചിന്ദയായിരിക്കാം മറ്റുള്ളവരെ അവഗണിച്ച് അഹങ്ങാരത്തിന്റെ പ്രതി രൂപമായി ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് !


# ബാല്യത്തില്‍ തലച്ചോറിന്‍റെ ഏരിയ പങ്കും പഠന വിഷയങ്ങള്‍ കുത്തി നിറച്ചു കൌമാരം പിന്നിട്ടു ജോലിഭാരവും പേറി കല്യാണശേഷം ഒരുപക്ഷെ തിരിച്ചും മറിച്ചും രണ്ടോ മൂന്നോ വട്ടം കൈ വിരലുകള്‍ മുഴുവനും കൊണ്ട് എണ്ണം എടുക്കുന്നത്ര കാലം പോലും നീളുന്നില്ല ജിവിതം എന്ന യാഥാര്‍ത്ഥ്യം എന്തെ ഉള്‍ക്കൊള്ളുന്നില്ല പലരും പരസ്പരം വൈരം പുലര്‍ത്തുമ്പോള്‍ ?
:-ഈ ജന്മത്തിലെ ചുമതലകള്‍ നേരം വണ്ണം നിര്‍വഹിച്ചു പിന്‍ തലമുറയോടുള്ള കര്‍തവ്യങ്ങള്‍ നേരാം വണ്ണം പൂര്‍ത്തിയാക്കി പഞ്ചഭൂതങ്ങളില്‍ അലിഞ്ഞില്ലെന്കില്‍ ജന്മ സുകൃതം എന്നൊന്ന് ഉണ്ടാവില്ല എന്ന തിരിച്ചറിവ് ഇല്ലാത്തത് കൊണ്ടാവാം !


# ഇത്ര ക്ഷണികമായ ജീവിതത്തില്‍ നല്ല പേരുണ്ടാക്കി മരിക്കാന്‍ ആഗ്രഹമില്ലാത്തവര്‍ ഇത് വായിക്കാന്‍ ഇടയായാല്‍ , ഒരു വേള ഒന്ന് ചിന്ടിക്കൂ നിങ്ങള്‍ ജീവിതം കൊണ്ട് എന്ത് നേടി ?
:- അങ്ങനെ കടന്നു പോയവര്‍ ജീവിതത്തില്‍ വേണ്ട വണ്ണം കടമകള്‍ ചെയ്തിട്ടില്ലാതവരാകയാല്‍ ദൈവം പോലും കൈവിട്ടവരായിരിക്കും !


ജീവിതത്തില്‍ നഷ്ട്ട പെടുന്ന ഒരു നിമിഷവും ഒരിക്കലും തിരികെ കിട്ടില്ല എന്ന പാഠം ഒരു കഥയിലൂടെ തലച്ചോറില്‍ എന്നെന്നേയ്ക്കുമായി തിരുകി പിടിപ്പിച്ച രാധ ടീച്ചര്‍ എന്ന എന്‍റെ പ്രിയ അധ്യാപികയെ കൂടി ഞാന്‍ ഈ അവസരത്തില്‍ ഓര്‍ത്ത്‌ കൊള്ളട്ടെ !

Labels:

1 Comments:

At October 17, 2009 at 5:04 PM , Blogger വീകെ said...

ആശംസകൾ...

 

Post a Comment

Subscribe to Post Comments [Atom]

<< Home