Wednesday, October 28, 2009

ഉണ്ണിയെ നോവിച്ച മുള്ള് ...

എന്‍റെ വേദനകള്‍ ആരോടും പരയാനില്ലാതവനാണ് ഞാന്‍ , അതുകൊണ്ടാണ് ഒന്ന് കീ ബോടിനോട് പറഞ്ഞു കുറിച്ച് വെക്കാം എന്ന് കരുതിയത്‌ . ഇതു എഴുതി വെക്കുമ്പോള്‍ ദൈവം സത്യമായും എന്‍റെ ശത്ത്രുക്കളെ പോലും ദ്രൊഹിക്കുക എന്ന ഉദ്ദേശം എനിക്കില്ലായിരുന്നു . അതുകൊണ്ട് തന്നെ ആണ് ആരുടേയും പേരുകള്‍ ഇതുവരെ എടുത്തു പറയാതിരുന്നതും . എന്‍റെ ജീവിതം ഇങ്ങനെ ഒക്കെ ആയെങ്കിലും എന്നെ ദ്രോഹിച്ച എല്ലാവര്‍ക്കും ദൈവം നല്ലത് വരുത്തട്ടെ . പക്ഷെ അവരുടെ ആത്മാര്തത എന്ന പൊയ്മുഖം എന്നെങ്കിലും എന്‍റെ പ്രീയപ്പെട്ട പനിനീര്‍ ചെടി മനാസ്സിലാക്കിയിട്ടു കാര്യമില്ലെല്ലോ !



കാറ്റത്ത്‌ ഇളകാതെ വെയിലത്ത്‌ വാടാതെ



മഴയത്ത് ചീയാതെ പനി നീര്‍ചെടി.




വീടിന്റെ മുന്ബിലെ ഒട്ടുമാവിന്‍ ചോട്ടില്‍



ആ അമ്മ നട്ടു നനച്ചു പോന്നു.




പനിനീര്‍ ചെടിയിലെ പൂവോന്നു കാണുവാന്‍



ഏറെ കൊതിച്ചതാണ് ഉണ്ണി എന്നും.




മാമുന്നുവാനെന്നും അമ്മ പറയുന്നു



മുഴുവന്‍ ഉണ്ടാല്‍ അന്ന് പൂ പിടിക്കും.




വെള്ളം ഒഴിച്ചിട്ടും കാവലിരുന്നിട്ടും



ഏറെ കാത്തിരുന്നിട്ടും ആ പൂവന്നില്ല.




കാതിരുപ്പിന്‍ ദിനം കൂടുതലെന്കിലോ



നല്ല പൂ കാനാമെന്നോതി അമ്മ.




ഉണ്ണിക്കു തിന്നുവാന്‍ നല്കുന്നതിന്‍ പാതി



ഒരു ഭാഗം എന്നും ചെടിക്ക്‌ നല്‍കി.




ഒടുവിലാ ദിനമൊരു കുഞ്ഞു മുകുളമായി



പനിനീര്‍ പൂവ് വന്നവതരിച്ചു.




പൂവെന്ന് കരുതിയത്‌ പിച്ചുവാനോങ്ങിയ



ഉണ്ണിയോട് അരുതെന്നോതി അമ്മ.




മുട്ട് ഒരു കു‌ട്ടിയാണ് ഉണ്ണി പോലെ



വളര്‍ന്നു പൂവായിടും വൈകിടാതെ.




അമ്മ ഈ മോനെ വളര്‍ത്തും പോലെ



മൊട്ടിനെ ചെടി അമ്മ പോറ്റിടുന്നു.




അമ്മയുടെ ഉണ്ണിയെ ആരേലും എന്നപോല്‍



ചെടിയുടെ മുട്ടിനെ ദ്രൊഹിചെന്നാല്.




ചെടിയമ്മ ഉണ്ണിയെ തിരികെ നോവിചിടും



വേണ്ട പോവേണ്ട നീ പൂവൊടിക്കാന്‍.




ഉണ്ണി അത് കേട്ട് തലയാട്ടി എന്നാലും



മനസ്സുകൊണ്ടാ പൂ പറിച്ചെടുത്തു.




ഇല്ല പോവില്ല ഞാന്‍ പൂ ഓടിക്കാന്‍



പൂ എനിക്ക് അമ്മ ഇറുത്തു തന്നാല്‍ !




പനി നീര്‍ ചെടിയിലെ പൂവിന്‍റെ ഭംഗി



ലഭിക്കുമോ മോനതുകയ്യില്‍ വെച്ചാല്‍ ?




ഇല്ലില്ല പറ്റില്ല വേനമെനിക്കതുമൊട്ടു



വളര്‍ന്നൊരു പൂവായെന്നാല്‍.




അങ്ങനെ ഒരു ദിനം മൊട്ടു വിരിഞ്ഞിട്ട്



ചെമ്പനീര്‍ പുഷ്പ്പമായി മിന്നി നിന്നു.




അമ്മ കാണാതന്നു പോയി അടുത്തേക്ക്



ഉണ്ണി ആ പൂവോന്നു ഒടിചിടുവാന്‍.




കുഞ്ഞി കൈ നീട്ടി തണ്ടില്‍ പിടിച്ചതും



മുള്ള് തറച്ചു ആ കൈ മുറിഞ്ഞു.




ഉച്ചത്തിലെ വിളി കേട്ടെത്തി ആ അമ്മ



ആശ്വസിപ്പിച്ചു കരച്ചില്‍ നിര്‍ത്തി.




കരച്ചിലടക്കിയ ഉണ്ണിക്കു നല്‍കുവാന്‍



പൂവിനു നേര്‍ക്ക്‌ അമ്മ കൈ നീട്ടവേ.




വേണ്ട എനിക്കിനി വേണ്ട ആ പൂവ്



എന്ന് ഉണ്ണി പറഞ്ഞു മുഖം തിരിച്ചു.




പനി നീര്‍ ചെടിയമ്മ പൂവിനെ രക്ഷിക്കാന്‍



ഉണ്ണീടെ കൈ വിരല്‍ നോവിചില്ലേ.




ആ അമ്മ നോക്കട്ടെ വേണ്ടെനിക്ക് ഇനിയത്



മുള്ളുകള്‍ പക്ഷെ മുറിച്ചു നീക്കും.




പനി നീര്‍ ചെടിക്കിനി വേണ്ട ഈ മുള്ളുകള്‍



തന്‍ പ്രിയ മക്കളേ സംരക്ഷിക്കാന്‍.




കാറ്റത്ത്‌ ഇളകാതെ വെയിലത്ത്‌ വാടാതെ



മഴയത്ത് ചീയാതെ പനി നീര്‍ചെടി.

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home