Monday, November 2, 2009

ജീവിതം ഇനി എങ്ങോട്ട് ...


02-10-2009

ഇപ്പോള്‍ നില്‍ക്കുന്ന വട്ട പൂജ്യം പോലുള്ള കവലയില്‍ നിന്നും തിരഞ്ഞെടുക്കാന്‍ മുന്‍പില്‍ ഒരുപാട് നല്ല വഴികളും തെളിഞ്ഞു വരികയായി . ഉള്ളിന്റെ ഉള്ളിന്‍ അഞ്ചു വര്‍ഷമായി തുടര്‍ച്ച ആയി നടന്നിരുന്ന , പൊട്ടിപോളിഞ്ഞതെങ്കിലും ഇപ്പോള്‍ കടന്നു വന്നുകൊണ്ടിരുന്ന വഴിയുടെ തുടര്‍ച്ച ആയി തന്നെ സഞ്ചരിക്കുക എന്ന ആഗ്രഹം അല്‍പ്പം ഉണ്ടെന്നത് നേര് . പക്ഷെ അതിനായി ഇനി ആരുടേയും കാലുപിടിക്കാന്‍ ഞാന്‍ ഇല്ല . വഴി തിരഞ്ഞെടുക്കാന്‍ അഥവാ തുറന്നു കിട്ടാന്‍ കാത്തിരുപ്പ് കൂടും തോറും മനസ്സില്‍ ആഗ്രഹം കുറഞ്ഞു വരുന്നു ഒപ്പം മറ്റു വഴികള്‍ എന്നെ മാനോഹര ദ്രിഷ്യങ്ങലാല്‍ പ്രലോഭിപ്പിക്കുന്നുമുണ്ട് .


എന്നിരുന്നാലും എന്‍റെ ജീവിത വഴി ഇനി ദൈവം തീരുമാനിക്കും പോലെയേ ആകൂ എന്ന് ഉറപ്പിച്ചു ഞാന്‍ . അദ്ദേഹം എന്ത് തന്നെ നടപ്പിലാക്കുന്നുവോ , ആ തീരുമാനം എന്നെ എന്‍റെ ജീവിത ചക്രം പൂര്‍ത്തിയാക്കാന്‍ ഉതകുന്നതാവും എന്ന വിശ്വാസ്സം എന്നെ മുന്നോട്ടു നയിക്കും തീര്‍ച്ച ...


കഥകള്‍ അറിയാവുന്നവര്‍ക്കായി ചിലതൊക്കെ കൂടി പറഞ്ഞു കൊള്ളട്ടെ !


ഇതിനു തൊട്ടു മുന്നേ എഴുതിയ പനിനീര്‍ ചെടിയുടെ മുള്ളുകളെ പറ്റിയുള്ള വരികള്‍ സൂചിപ്പിക്കും പോലെ എന്‍റെ ഉണ്ണി പൂവിനെ കാണാന്‍ ചെന്ന എന്നെ ഇടിച്ചു നെഞ്ചു ഇടിച്ചു പൊളിച്ച ഒരു കഥാ പാത്രം കൂടി ഉണ്ട് എന്‍റെ ശത്രു പക്ഷത്തു ഇപ്പൊ . സത്യത്തില്‍ അവള്‍ക്കു വേണ്ടി ആയിരുന്നെല്ലാം . അവളുടെ ജീവിതത്തിലെ സുപ്രധാനമായ ചടങ്ങ് , അതും ഞാന്‍ മുന്പില്‍ നിന്ന് നടത്തേണ്ടത്‌ , എന്നെ അറിയിക്ക പോലും ചെയ്യാതെ നടത്തിയതിനെ ചോദ്യം ചെയ്ത എന്നെ തോല്‍പ്പിക്കാന്‍ അവര്‍ എന്‍റെ ജീവിത വഴിയില്‍ ഇങ്ങനെ ഒരു കവല സ്ഥാപിച്ചു . അതും പോരാഞ്ഞു എന്‍റെ മകനെ കാണാന്‍ ചെന്ന എന്‍റെ നെഞ്ചില്‍ സര്‍വ ശക്തിയും എടുത്തു രണ്ടു കൈകൊണ്ടും ആ പിശാച് ആഞ്ഞിടിച്ച പതിനൊന്നോളം ഇടികള്‍ . അവ എന്നെ ഒന്ന് രണ്ടു ദിവസ്സം നീരുവെച്ചു ചുവന്നു വേദനിപ്പിച്ചു എന്‍റെ ഹൃദയത്തിനു മുകളില്‍ എന്നതിലുപരി എന്‍റെ മനസ്സില്‍ ഒരിക്കലും മായാത്ത മുറിപ്പാട് ആണ് ഉണ്ടാക്കിയത് . തിരിച്ചടിചിരുന്നെന്കില്‍ എന്‍റെ ഒരേ ഒരടി അത്രയും മതി അവളെ എന്നെന്നേയ്ക്കുമായി അവസ്സാനിപ്പിക്കാന്‍ . പ്രതികരണ ശേഷി നഷ്ട്ടപെട്ടത് കൊണ്ടല്ല ഞാന്‍ പ്രതികരിക്കാഞ്ഞത് .


ഞാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കരങ്ങളില്‍ നിന്ന്നുമാനത് അത് ഉണ്ടായത് , എന്‍റെ കുഞ്ഞു പെങ്ങളെ പോലെ സ്നേഹിച്ചിട്ടും ഞാന്‍ മറ്റെന്തോ ആണെന്ന് ധരിച്ചു വെച്ചവള്‍ . ഞാന്‍ പാറ പോലെ അനങ്ങാതെ നിന്ന് ഇടികൊല്ലുമ്പോള്‍ ഓര്‍ത്തത്‌ ആ പിശാചിനെ സ്നെഹിചതിനു പകരം ഒരു നായയെ ഇത്തിരിപോലും സ്നേഹം നല്‍ക്കാതെ വളര്‍ത്തി ഇരുന്നെങ്കിലും അത് നല്‍കുന്ന സുരക്ഷേയെ പറ്റി ആയിരുന്നു . അവള്‍ ഒരു നായ ആവാന്‍ പോലും യോഗ്യത ഇല്ലാത്ത ജന്മമോ ?


ഇനി പ്രസക്തമായ മറ്റൊരു കാര്യം മേല്‍പ്പറഞ്ഞ സംഭവം കണ്ടു കൊണ്ട് നില്‍ക്കുന്ന എന്‍റെ നേര്പാതിയും നിസ്സഹായനായി നിലവിളിക്കുന്ന ഞങ്ങളില്‍ പാതിയുടെയും കണ്മുന്നില്‍ വെച്ചാണ് സംഭവം ഒപ്പം കൈ വയ്യാത്ത എന്‍റെ സാരഥി ആയി തേര് തെളിക്കാന്‍ വന്ന കൃഷ്ണനും കുറെ അയല്‍ കാരും സാക്ഷികളായി ഉണ്ട് . തിരകെ ഓടി വീട്ടില്‍ കയറി കതവടച്ചവരോടൊപ്പം നിസ്സാരമായി വാതില്‍ തള്ളി തുറന്നു അകത്തു കയറിയ എന്നെ അയലത്ത് കാരെ വിളിച്ചു അടിക്കാന്‍ ഏല്പിച്ചു മറ്റൊരു പിശാച് .


എന്‍റെ ചോരയില്‍ പിറന്ന എന്‍റെ മകനെ കാണാന്‍ ചെന്ന എന്നെ തടയാന്‍ എന്ത് അവകാശം ആണ് ഈ പിശാചുക്കള്‍ക്ക് ഉള്ളത് ?


ചിന്ടിക്കുവിന്‍ കൂട്ടരേ അവരെ ഞാന്‍ പിശാചുക്കള്‍ എന്ന് വിളിച്ചാല്‍ അതിനെക്കാള്‍ നിക്രിഷ്ട്ടര്‍ എന്ന് പറഞ്ഞു യഥാര്‍ത്ഥ പിശാചുക്കള്‍ പോലും എന്നെ കുറ്റം പറയില്ലേ എന്നെ .

ഈ കാര്യങ്ങള്‍ ഇന്ന് തന്നെ കുറിച്ച് വെക്കാന്‍ തക്ക മറ്റൊരു സംഭവം ഉണ്ടായി . അതുകൊണ്ടാണ് ഇത്രയും എഴുതേണ്ടി വന്നതും .


എന്‍റെ ഇട നെഞ്ചു ഇടിച്ചു കലക്കി മനസ്സിന് മുറിവേല്‍പ്പിച്ച അതെ പിശാച് ഇന്ന് മറ്റൊരു സ്ത്രീയെകൊണ്ട് എന്നെ അടിക്കാനും ഇടിക്കാനും ആളെ വിടുമെന്ന് എന്നെ ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നു . ഞാന്‍ ആകുന്ന ഈ ആറടി ഒരിഞ്ചുകാരന് അങ്ങനെയും പേടിക്കേണ്ടതില്ല , അമീര്‍ ഖാന്‍റെ സിക്ക്സ് പാക്ക് ഇല്ലെങ്കിലും ഒരുത്തനും നേരെ വന്നു എന്നെ ഒന്നും ചെയ്തിട്ട് നേരെ തിരിച്ചു പോകില്ല എന്ന ചങ്കൂറ്റം ഉണ്ടെനിക്ക് . പക്ഷെ ഞാന്‍ കാത്തിരിക്കും ഒരുനാള്‍ ദൈവം എന്‍റെ കാല്‍ക്കീഴില്‍ അവളെ വരുത്തുന്ന കാലവും വിദൂരമല്ല . എന്തിനെന്നല്ലേ എല്ലാ ദുഷ്ട്ടതരങ്ങളും മനസ്സില്‍ നിന്നും കളഞ്ഞു മാപ്പിരക്കാന്‍ , ചെയ്ത തെറ്റുകള്‍ക്ക് പ്രായിചിതം തേടാന്‍ അഥവാ അവളുടെ വരും തലമുറയിലൂടെ ദൈവം അവളെ ശിക്ഷിക്കാതിരിക്കാന്‍ , അവള്‍ അത് ചെയ്തേ മതിയാകൂ . അല്ലെങ്കില്‍ ആണായിട്ട് ഒരുത്തന്റെ കൂടെ ജീവിക്കാന്‍ തുടങ്ങുമ്പോള്‍ തീര്‍ച്ച ആയും അവന്‍ ഒരു ആനാനെന്കില്‍ ഒരിക്കലും പറയാത്ത ചില കള്ളത്തരങ്ങള്‍ അവനു മുന്പില്‍ പൊളിയില്ലേ അഥവാ അവന്‍ കണ്ടെതില്ലേ ?


ഇതൊന്നുമല്ല യഥാര്‍ത്ഥ പ്രശ്നം , മുന്പില്‍ തെളിയുന്ന വഴികളില്‍ ഏത്‌ തിരഞ്ഞെടുക്കും എന്നത് തന്നെ ആണ് ഇപ്പോള്‍ എന്‍റെ മുന്നിലെ ചോദ്യ ചിഹ്നം , പഴയ വഴി തുടര്‍ന്ന് വീണ്ടും സഞ്ചരിച്ചാല്‍ എന്‍റെ സ്വസ്ഥത നഷ്ട്ടപെടുതുമോ അത് ?

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home