Thursday, September 24, 2009

22-09-2009 പൂര്‍ണത നഷ്ട്ടപെട്ട ഞാന്‍


ഞങ്ങളില്‍ പാതിയും എന്‍റെ നേര്‍ പാതിയുംഒരുദിനം

വേര്‍പെട്ടു പൂര്‍ണത അറ്റുപോയി.


കോട്ടിയടചോര വാതിലിനപ്പുറം

ഞങ്ങളില്‍ പാതിയോ അലറികരയുന്നു .


കേള്‍ക്കാം എനിക്ക് എന്‍റെ പ്രാണനില്‍ പാതിയുടെ

മുറവിളി ഏറെ അകലത്തില്‍ അല്ലാതെ .


അടര്‍ന്നു പോക്കുന്നോരീ മറു പാതിയെ

ഒരു നോക്ക് കാണുവാന്‍ കൂടെ പുറപ്പെടാന്‍ .


ഏറെ കരഞ്ഞു ക്ഷീണിതനായി വെറും

രോദനം മാത്രമായി പെട്ടന്നൊരു ക്ഷണം .


ഉപാധികള്‍ തീര്‍ത്തൊരാ ഭിത്തികള്‍ ഭേദിച്ച്

കൂരമ്പ്‌ പോലെയെന്‍ ഹൃദയം തകര്‍ത്തത്‌ .


നീറി പിടഞ്ഞൊരു ഹൃദയവും കൊണ്ട് ഞാന്‍ എന്‍റെ

നേര്‍ പാതിയോടൊന്നു അപേക്ഷിച്ച് പോയി .


ഒരു വേള മാത്രം ആ നമ്മളില്‍ പാതിയെ

ഒരു ക്ഷണം മാത്രമൊന്ന് കണ്ടോട്ടെ ഞാന്‍ .


പാതിയില്‍ പാതിയുടെ കനിവിനായ്‌ കാതോര്‍ത്തു

ക്ഷമയട്ടു വാതിലില്‍ കാത്തേറെ നിന്ന് ഞാന്‍ .


ഒടിവില്‍ ആ രോദനം കേട്ട് സഹികെട്ട

പാതിയില്‍ പാതി ഞാന്‍ മടങ്ങാന്‍ തുടങ്ങവേ .


മിന്നായം പോലെ ഒന്നരികിലെതിച്ചു

വീണ്ടും എന്‍ പാതിയെ വേര്‍പെടുവിപ്പിച്ചു .


കവിളിലൂടോഴുകിയ ആര്‍ദ്രമാം വേദന

കടിച്ചമര്‍ത്തി ഞാന്‍ തിരിച്ചു പോന്നു .


വിജനമാം പെരുവഴിയില്‍ വേച്ചു വേച്ചകലുംബോള്‍

ഇപ്പോഴാ രോദനം ഏരെ അകലെയായി .


കാഴ്ച മറഞ്ഞിട്ടും ശബ്ദം അകന്നിട്ടും

മാറ്റൊലി കൊള്ളുന്നേന്‍ അന്തരാളങ്ങളില്‍ .


ഞങ്ങളില്‍ പാതിയും എന്‍റെ നേര്‍ പാതിയും

എന്നെകിലും ചേര്‍ന്ന് പൂര്‍ണമാകില്ലേ ഞാന്‍ ?

Labels: